ഡബ്ലിൻ: സീൽഗ് മിചിൽ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ച് പെതുമരാമത്ത് വകുപ്പ് (ഒപിഡബ്ല്യു). യോഗ്യത നേടിയ ബോട്ട് ഓപ്പറേറ്റർമാർക്ക് പെർമിറ്റ് നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുമരാമത്ത് വകുപ്പ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. ഹൈക്കോടതി അടുത്ത മാസം ഈ അപേക്ഷ പരിഗണിക്കും.
യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയ സംരക്ഷിത കേന്ദ്രമാണ് സീൽഗ് മിചിൽ. അതുകൊണ്ട് തന്നെ ഇവിടേയ്ക്ക് ബോട്ട് പെർമിറ്റ് അനുവദിക്കുന്നതിന് നിയന്ത്രണം ഉണ്ട്. ഈ വർഷം 15 പേർക്ക് മാത്രം പെർമിറ്റ് നൽകിയാൽ മതിയെന്ന് ആയിരുന്നു കഴിഞ്ഞ വർഷം കോടതി വ്യക്തമാക്കിയിരുന്നത്.
Discussion about this post

