ഡബ്ലിൻ: ഇസ്രായേലി വാർ ബോണ്ടുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷവും പലസ്തീൻ അനുകൂല ഗ്രൂപ്പുകളും. ഇസ്രായേലി വാർ ബോണ്ടുകൾ വിൽക്കുന്നതിൽ നിന്നും ഐറിഷ് സെൻട്രൽ ബാങ്കിനെ വിലക്കണം എന്നാണ് ഇവരുടെ ആവശ്യം. ഇതിനായി നിയമനിർമ്മാണം കൊണ്ടുവരണമെന്ന ആവശ്യം ഇവർ ശക്തമാക്കിയിട്ടുണ്ട്.
വിഷയം ചർച്ച ചെയ്യാൻ സെൻട്രൽ ബാങ്ക് പ്രതിനിധിയെ വിളിച്ചുവരുത്തണം എന്ന് സിൻ ഫെയിൻ ടിഡി മൈറാഡ് ഫാരെൽ ലെയിൻസ്റ്റർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. ഇതിനിടെയാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
Discussion about this post

