മീത്ത്: കൗണ്ടി മീത്തിലെ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് ഫോട്ടോഗ്രാഫർ. പുരസ്കാര ജേതാവ് കൂടിയായ കോളിൻ കീഗനാണ് മരിച്ചത്. ശനിയാഴ്ച ആയിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്.
പോലീസാണ് വിവങ്ങൾ പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദു:ഖം പ്രകടിപ്പിച്ച് നിരവധി പ്രമുഖർ രംഗത്ത് എത്തി.
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. അദ്ദേഹം. ഇതിനിടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് അദ്ദേഹത്തിന് ഉടനെ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

