അർമാഗ്: പോർട്ടഡൗണിലെ ഡ്രംക്രീയിലെ ഓറഞ്ച് ഓർഡർ പരേഡുമായി ബന്ധപ്പെട്ടുള്ള അപ്പീൽ കോടതി ഇന്ന് പരിഗണിക്കും. ബെൽഫാസ്റ്റ് കോടതിയാണ് ഇന്ന് അപ്പീൽ പരിഗണിക്കുക. ഓറഞ്ച് ഓർഡർ പരേഡ് കടന്ന് പോകുന്നതിനെതിരെ പ്രദേശവാസികളാണ് കോടതിയെ സമീപിച്ചത്. അതേസമയം പ്രദേശത്ത് കഴിഞ്ഞ എട്ട് ദിവസമായി സംഘർഷാവസ്ഥ തുടരുകയാണ്.
മാർച്ചിനെ എതിർക്കുന്ന ഗർവാഗി റോഡ് റെസിഡൻസ് കോലിഷനിലെ ബ്രെൻഡൻ മാക് സിയോണൈത്ത് ആണ് പരേഡിനെതിരെ അപ്പീൽ നൽകിയത്. മാർച്ച് പ്രദേശം വഴി കടന്ന് പോകാൻ അനുവദിച്ച ഉത്തരവ് പിൻവലിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. സെപ്തംബർ 27 ന് മേഖല വഴി കടന്ന് പോകേണ്ടിയിരുന്ന മാർച്ച് ദേശീയവാദികളുടെ എതിർപ്പിനെ തുടർന്ന് തടസ്സപ്പെടുകയായിരുന്നു.

