ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അധ്യാപകർ സമരം ചെയ്യും. ശമ്പളകരാറിൽ തീരുമാനം ആകാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്ന് രാവിലെ മുതൽ വർക്ക് ടു റൂൾ രീതിയിൽ സമരം ആരംഭിക്കും.
ടീച്ചേഴ്സ് യൂണിയൻ ഓഫ് അയർലൻഡ് , അസോസിയേഷൻ ഓഫ് സെക്കൻഡറി ടീച്ചേഴ്സ്, അയർലൻഡ് , ഐറിഷ് നാഷണൽ ടീച്ചേഴ്സ് ഓർഗനൈസേഷൻ എന്നിവയിലെ അംഗങ്ങളാണ് സമരം ചെയ്യുന്നത്. ഇതിൽ എഎസ്ടിഐ, ഐഎൻടിഒ എന്നിവരുടെ വർക്ക് ടു റൂൾ സമരം ഇന്ന് നടക്കും. ടിയുഐ അംഗങ്ങൾ ഒക്ടോബർ 12നാണ് സമരം ചെയ്യുന്നത്. നിലവിലെ ശമ്പള കരാർ ജൂൺ 30 ന് അവസാനിച്ചിരുന്നു. എന്നാൽ പിന്നീട് ഇതിൽ ചർച്ച നടക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം.
Discussion about this post

