ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ പ്രവർത്തിക്കുന്ന പ്രമുഖ വസ്ത്രശാലയായ സാറയ്ക്കെതിരെ പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം. ഇതേ തുടർന്ന് സ്റ്റോർ അടച്ചുപൂട്ടി. ശനിയാഴ്ച ആയിരുന്നു സംഭവം. ഡൊണെഗ്ഗൽ പ്ലേസിൽ ഉള്ള സ്ഥാപനത്തിനെതിരെയാണ് പ്രതിഷേധം ഉയർന്നത്.
ശനിയാഴ്ച പലസ്തീൻ പതാകകളും പ്ലക്കാർഡുകളും കൈകളിലേന്തി പ്രതിഷേധക്കാർ കടയിൽ എത്തുകയായിരുന്നു. ഉച്ചയോടെ എത്തിയ ഇവർ കടയ്ക്ക് പുറത്ത് തമ്പടിച്ചു.
ട്രേഡ് യൂണിയൻ ഫ്രണ്ട്സ് ഓഫ് പാലസ്തീൻ, ജ്യൂസ് ഫോർ പാലസ്തീൻ – അയർലൻഡ് എന്നിവയുമായി ചേർന്ന് അയർലൻഡ്-പലസ്തീൻ സോളിഡാരിറ്റി കാമ്പയിൻ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്.
Discussion about this post

