ഡബ്ലിന്‍: അന്തരിച്ച മാധ്യമ പ്രവര്ത്തകന് പാഡി ക്ലാന്സിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിന്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള സന്ദേശം പങ്കുവച്ചത്. ഐറിഷ് പത്രപ്രവര്‍ത്തനത്തില്‍ വലിയ സാന്നിധ്യം ആയിരുന്നു ക്ലാന്സിയെന്ന് അദ്ദേഹം കുറിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു ക്ലാന്‍സിയുടെ അപ്രതീക്ഷിത വിയോഗം.
കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി ഐറിഷ് പത്രപ്രവര്‍ത്തനത്തില്‍ മിസ്റ്റര്‍ ക്ലാന്‍സി ഒരു വലിയ സാന്നിദ്ധ്യം ആയിരുന്നു. ആര്‍ടിഇയില്‍ രാവിലെ സംപ്രേഷണം ചെയ്യുന്ന അദ്ദേഹത്തിന്റെ പേപ്പര്‍ റൗണ്ട് അപ്പ് കേള്‍ക്കേണ്ട പരിപാടി ആയിരുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളും കോളങ്ങളും വായിക്കേണ്ടത് അനിവാര്യമായിരുന്നുവെന്നും മീഹോള്‍ മാര്ട്ടിന് കൂട്ടിച്ചേര്‍ത്തു.

