ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ബാലിമനെയിൽ പ്രൈഡ് പരേഡ് നടന്നു. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു നൂറ് കണക്കിന് പേർ ഒത്തുചേർന്ന പരേഡ് നടന്നത്. അതേസമയം പരേഡിന്റെ പശ്ചാത്തലത്തിൽ വാഹന യാത്രികർ ബുദ്ധിമുട്ട് നേരിട്ടു.
ഉച്ചയ്ക്ക് 1 മണിയ്ക്ക് വേവ്നി റോഡ് മേഖലയിലെ പ്രദേശത്ത് ആളുകൾ ഒത്തുകൂടുകയായിരുന്നു. രണ്ട് മണിയോടെ പരേഡിന് തുടക്കമായി. ഗാൽഗോം റോഡിലൂടെ പരേഡ് പെന്റഗണിലേക്ക് നീങ്ങി. അവിടെ നിന്നും മിൽ സ്ട്രീറ്റ്, വെല്ലിംഗ്ടൺ സ്ട്രീറ്റ്, ബ്രൗഷെയ്ൻ സ്ട്രീറ്റ്, വില്യം സ്ട്രീറ്റ്, ബാലിമണി സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെ കടന്ന് പോയ റാലി ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഗ്രീൻവാലെ സ്ട്രീറ്റിൽ സമാപിച്ചു.
Discussion about this post

