ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറി മുൻ അവതാരകയും എഴുത്തുകാരിയുമായ ജോവാന ഡോണലി. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ജോവാന ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ രംഗത്തെ പരിചയക്കുറവാണ് പിന്മാറ്റത്തിന് കാരണം എന്നാണ് സൂചന. അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യുന്നതിനുള്ള സമയം ആരംഭിച്ചു.
ഇതുവരെ തനിക്ക് നൽകിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദിയെന്ന് ജോവാന പറഞ്ഞു. കഴിഞ്ഞ ഏതാനും നാളുകളായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് അനുഭവസമ്പത്തുള്ള പലരുമായും സംസാരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചാരണങ്ങൾക്കും മറ്റ് പ്രവർത്തനങ്ങൾക്കും താൻ പാകപ്പെട്ടിട്ടില്ലെന്ന് ഇതിൽ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ തീരുമാനത്തിൽ നിന്നും പിന്മാറുകയാണെന്നും ജോവാന ഡോണലി വ്യക്തമാക്കി.

