ഡബ്ലിൻ: അയർലൻഡിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണം ഇന്ന് അവസാനിക്കും. നാളെയാണ് വോട്ടെടുപ്പ്. അവസാന ദിനമായ ഇന്ന് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ.
രണ്ട് വനിതകളാണ് ഇക്കുറി പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി അങ്കത്തട്ടിൽ ഇറങ്ങുന്നത്. ഫിൻ ഗെയ്ൽ വനിതാ നേതാവ് ഹെതർ ഹംഫ്രീസ്, ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി എന്നിവരാണ് മത്സരിക്കുന്നത്. ഇതുവരെ പുറത്തുവന്ന അഭിപ്രായ സർവ്വേകൾ കനോലിയ്ക്കാണ് മുൻതൂക്കം.
Discussion about this post

