ഡബ്ലിൻ; അടച്ച് പൂട്ടൽ ഭീഷണി നേരിട്ട് അയർലന്റിലെ പോസ്റ്റ് ഓഫീസുകൾ. ഇത് ഒഴിവാക്കാൻ സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് ഐറിഷ് പോസ്റ്റ്മാസ്റ്റേഴ്സ് യൂണിയൻ (ഐപിയു) ആവശ്യപ്പെട്ടു. പ്രതിവർഷം 15 മില്യൺ യൂറോ ലഭിച്ചാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാൻ കഴിയുകയുളളൂവെന്നാണ് ഇവർ പറയുന്നത്.
അടുത്തിടെ ഐപിയുവിന് വേണ്ടി ഗ്രാന്റ് തോൺടണ്ഡ റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ഇതിലാണ് പോസ്റ്റ്ഓഫീസുകൾ നേരിടുന്ന അടച്ചൂപൂട്ടൽ ഭീഷണി വ്യക്തമാക്കിയിരിക്കുന്നത്. ആവശ്യമായ ഫണ്ടില്ലാത്തതിനാൽ പോസ്റ്റോഫീസുകളുടെ ഭാവി ഇരുട്ടിലാണ്. വേഗത്തിലുള്ള അടച്ചുപൂട്ടലുകൾ വലിയ ഭീഷണിയാണെന്നും ഐപിയു വ്യക്തമാക്കി.
Discussion about this post