ഡബ്ലിൻ: മനുഷ്യരാശിയുടെ നാശത്തിന് വേണ്ടിയല്ല, മറിച്ച് നന്മയ്ക്ക് വേണ്ടിയാണ് എഐ സാങ്കേതിക വിദ്യ രൂപകൽപ്പന ചെയ്യേണ്ടതെന്ന് ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇന്നലെ നടന്ന യൂറോപ്യൻ യൂണിയൻ രാഷ്ട്ര നേതാക്കളുടെ അനൗദ്യോഗിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് നേതാക്കളും സമാന ആശയം വേദിയിൽ പങ്കുവച്ചു.
എഐയുടെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആയിരുന്നു അഭിപ്രായങ്ങൾ ഉയർന്നുവന്നത്. ലോകത്തെ നശിപ്പിക്കാനുള്ള എഐയുടെ കഴിവിനെക്കുറിച്ച് ബ്രിട്ടീഷ്-കനേഡിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ജെഫ്രി ഹിന്റൺ വേദിയിൽ വിശദീകരിച്ചു. എഐയുടെ രൂപ കൽപ്പന മനുഷ്യരാശിയുടെ നാശത്തിനോ മനുഷ്യരാശിയെ ദുർബലപ്പെടുത്താനോ വേണ്ടിയുള്ളതല്ലെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. മറിച്ച് പ്രയോജനത്തിന് വേണ്ടിയാണ രൂപകൽപ്പന ചെയ്യുന്നതെന്ന് ഉറപ്പാക്കണം. എഐ ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ച് നമ്മൾ ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

