ഡബ്ലിൻ: അയർലൻഡിൽ പരിചരണം നൽകുന്നതിനുള്ള ജിപി ഡോക്ടർമാരുടെ എണ്ണം പര്യാപ്തമല്ലെന്ന് നിരീക്ഷണം. ഐറിഷ് കോളേജ് ഓഫ് ജിപിയാണ് ഇത് സംബന്ധിച്ച നിരീക്ഷണം പങ്കുവച്ചിരിക്കുന്നത്. ജനസംഖ്യ വർധിക്കുന്നതിനാൽ രാജ്യത്ത് കൂടുതൽ ജിപി ഡോക്ടർമാർ ആവശ്യമാണെന്നാണ് വിവരം.
രാജ്യത്ത് ജിപി ഡോക്ടർമാരുടെ എണ്ണത്തിൽ 10 ശതമാനം വർധനവ് ഉണ്ടായി. ഇതിനൊപ്പം ജനസംഖ്യയിൽ 9 ശതമാനത്തിന്റെ വർധനവും ഉണ്ടായിട്ടുണ്ട്. അതിനാൽ ഭാവിയിൽ നിലവിലെ ജിപി ഡോക്ടർമാരുടെ സേവനം മാത്രം മതിയാകില്ലെന്നാണ് ഐറിഷ് കോളേജ് ഓഫ് ജിപി വ്യക്തമാക്കുന്നത്. രാജ്യത്ത് നിലവിൽ 4650 ജിപിമാരെ ഉള്ളൂ. എന്നാൽ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ 6,500 ൽ കൂടുതൽ ജിപി ഡോക്ടർമാരെങ്കിലും വേണം.
Discussion about this post

