ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ഇസ്ലാമിക് സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം അറിയിച്ച് രാഷ്ട്രീയ നേതാക്കൾ. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി സൗത്ത് ബെൽഫാസ്റ്റിലെ എംഎൽഎ പോള ബ്രാഡ്ഷോ പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു ഇസ്ലാമിക് സെന്ററിന് നേരെ ആക്രമണം ഉണ്ടായത്.
ഇസ്ലാമിക വിശ്വാസികളെ ഭീതിയിലാക്കുന്നതിന് വേണ്ടിയാണ് ആക്രമണം നടത്തിയിരിക്കുന്നത് എന്ന് ബ്രാഡ്ഷോ വ്യക്തമാക്കി. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമിക്കപ്പെട്ടവർക്കൊപ്പം നിലകൊള്ളുന്നുവെന്നും ബ്രാഡ്ഷോ പറഞ്ഞു.
പ്രാർത്ഥനയ്ക്കിടെ ആയിരുന്നു ഇസ്ലാമിക് സെന്ററിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ 34 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രാർത്ഥനയ്ക്കിടെ ഇയാൾ സെന്ററിനുള്ളിലേക്ക് സ്ഫോടക വസ്തു എറിയുകയായിരുന്നു.

