നടനും, തമിഴക വെട്രി കഴകം നേതാവുമായ വിജയ്ടെ ഭാര്യ സംഗീത ദിവസങ്ങൾക്ക് മുൻപാണ് വിവാഹമോചന ഹർജി നൽകിയത് . ചെങ്കല്‍പേട്ട് കോടതിയിലാണ് സംഗീത ഹർജി നൽകിയത്. നടിയുമായുള്ള വിജയുടെ വിവാഹേതര ബന്ധം ചൂണ്ടിക്കാട്ടിയാണ് വിവാഹമോചന ഹർജി നൽകിയിരിക്കുന്നത് . വിജയ്ക്ക് നടി തൃഷയുമായി ബന്ധമുണ്ടെന്ന രീതിയിൽ വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക സുചിത്ര . വിജയ്ക്ക് തൃഷയോട് ഇഷ്ടമുണ്ടാകാമെന്നും എന്നാൽ തൃഷയ്ക്ക് പ്രണയമുള്ളത് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനോട് മാത്രമാണെന്നാണ് സുചിത്ര പറയുന്നത് .അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് സുചിത്രയുടെ ഈ വെളിപ്പെടുത്തൽ.
‘ വിജയ്ക്ക് തൃഷയോട് പ്രണയമുണ്ടായിരിക്കും. പക്ഷെ തൃഷയ്ക്ക് വിജയോട് പ്രണയമില്ല . തൃഷയ്ക്ക് ഇഷ്ടം ഉദയനിധി സ്റ്റാലിനെയാണ്. തൃഷയ്ക്ക് ധനുഷിനെയാണ് ഇഷ്ടമെന്നാണ് എല്ലാവരും കരുതുന്നത്. പക്ഷെ തൃഷയുടെ ട്രൂ ലൗ ഉദയനിധിയാണ്. സ്റ്റാലിന്റെ മരുമകൾ ആവേണ്ടതായിരുന്നു.
ഉദയനിധിയും തൃഷയും അമിതാഭ് ബച്ചനും രേഖയും പോലെയാണ്. വിവാഹത്തിനും അപ്പുറമാണ് അവരുടെ പ്രണയം . വരുൺ മണിയനുമായി തൃഷ വിവാഹം വരെയെത്തിയിട്ട് അത് നിന്നില്ലേ . അത് നിർത്തിച്ചത് ഉദയനിധി സ്റ്റാലിനാണ്. ധനുഷിനെ കൊണ്ടും വിജയെ കൊണ്ടും അത്തരമൊരു കാര്യം ചെയ്യാൻ കഴിയില്ല. ഉദയനിധിയ്ക്ക് മാത്രമേ അത്തരമൊരു കാര്യം ചെയ്യാൻ കഴിയൂ’- സുചിത്ര പറഞ്ഞു.

