ഡൊണഗൽ: ഷോൺ ഡഫി കൊലക്കേസിൽ വിവരങ്ങൾ തേടി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. ഷോൺ ഡഫി കൊല്ലപ്പെട്ട് 21 വർഷം പൂർത്തിയാകുന്ന വേളയിലാണ് പോലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചിരിക്കുന്നത്.
2005 ജനുവരി 9 ന് ആയിരുന്നു ആൻ ക്ലോച്ചൻ ലിയാത്തിന് പുറത്തുള്ള മിൻ നാ ക്രോയിസിലെ വീട്ടിൽവച്ച് ഡഫി ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരിക്കുകയായിരുന്നു. ആരാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Discussion about this post

