ഡബ്ലിൻ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അയർലൻഡിലെ പ്രമുഖ ചാരിറ്റി സംഘടനയുടെ ഓഫീസുകളിൽ പരിശോധന. നിരവധി വസ്തുക്കൾ പിടിച്ചെടുത്തു. വീടുകളിലും പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
സംഭാവനകൾ സ്വകാര്യനേട്ടത്തിനായി ഉപയോഗിച്ചുവെന്നാണ് ചാരിറ്റിയ്ക്കെതിരായ കണ്ടെത്തൽ. അയർലൻഡിലെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ മുഖാന്തിരം ആയിരുന്നു കള്ളപ്പണം വെളുപ്പിക്കൽ. പരിശോധനയിൽ രണ്ടര ലക്ഷം യൂറോ വിലമതിയ്ക്കുന്ന രണ്ട് ബിഎംഡബ്ല്യു കാറുകൾ, റോളക്സ് വാച്ചുകൾ, ലൂയി വിറ്റൺ ബാഗുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post

