ഡൗൺ: കൗണ്ടി ഡൗണിലെ മോർൺ പർവ്വതനിരകളിൽ തീപിടിത്തം. ഇതേ തുടർന്ന് 50 ലധികം അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒന്നിലധികം കാട്ടുതീകളാണ് ഉണ്ടായിരിക്കുന്നത്. ഇത് അണയ്ക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് അഗ്നിശമനസേനാംഗങ്ങൾ.
ന്യൂകാസിലിലെ സ്ലീവെനമാൻ റോഡിലും, ബ്ലഡി ബ്രിഡ്ജ് മേഖലയിലും, ബല്ലാഗ് റോഡിലുമാണ് തീ പടർന്നിരിക്കുന്നത്. ഇതിന് പുറമേ
ഹിൽടൗൺ പ്രദേശത്തും കാട്ടുതീയുണ്ട്. കാട്ടുതീയുടെ പശ്ചാത്തലത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

