തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ അൽമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വ്ളാത്താങ്കര ആർസി പള്ളിക്ക് സമീപം താമസിക്കുന്ന വിഷ്ണുനാഥ് (36) ആണ് ഭാര്യ ആൽമയെ (33) കുത്തിക്കൊലപ്പെടുത്തിയത്.. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വിഷ്ണുനാഥിനെ പാറശാല പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളില്ലാത്തതിനാൽ ഇരുവരും തമ്മിൽ വഴക്കുകൾ പതിവായിരുന്നുവെന്നും, അതിനാലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നുമാണ് വിഷ്ണു പൊലീസിനോട് പറഞ്ഞത്.
കുറ്റകൃത്യം ചെയ്ത ശേഷം വിഷ്ണു അഭിഭാഷകനായ തന്റെ സഹോദരന്റെ വീട്ടിലെത്തി വിവരം അറിയിച്ചു . സഹോദരനാണ് വിവരം പൊലീസിൽ അറിയിച്ചത് . പൊലീസ് എത്തിയപ്പോൾ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന അൽമയെയാണ് കണ്ടത് . കഴുത്തിന് പിന്നിലാണ് കുത്തേറ്റത് . സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പിഎസ്സി പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ് വിഷ്ണു. ദീർഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും ഒമ്പത് വർഷം മുൻപാണ് വിവാഹിതരായത് .

