ഡബ്ലിൻ: അയർലൻഡിൽ അടുത്ത വാരവും അന്തരീക്ഷ താപനില ഉയർന്നുതന്നെ തുടരും. 18 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷതാപനില ഉയരാമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. കാർലോ വെതറിൽ നിന്നുള്ള അലൻ ഒ റെയ്ലിലും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
ബുധനാഴ്ച വരെ വെയിലുള്ള വരണ്ട കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. വ്യാഴാഴ്ചയോടെ രാജ്യത്ത് വീണ്ടും മഴയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്നുള്ള ദിവസങ്ങളിലും മഴ ലഭിക്കുന്നത് ചൂടിന് ആശ്വാസം നൽകും. ഇന്ന് പൊതുവെ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. ചിലയിടങ്ങളിൽ ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ നേരിയ മഴ ലഭിക്കും.
Discussion about this post

