ഗാൽവേ: കൗണ്ടി ഗാൽവേയിൽ മർദ്ദനത്തെ തുടർന്ന് വയോധിക മരിച്ച സംഭവത്തിൽ അറസ്റ്റ്. 30 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഓൾഡ് മോണിവിയ റോഡിലുള്ള ക്ലെയ് മോർ എസ്റ്റേറ്റിലെ വീട്ടിൽ ആയിരുന്നു സംഭവം. രാത്രി 11.45 ഓടെ പ്രദേശത്ത് നിന്നും അടിയന്തിര സേവനങ്ങളിലേക്ക് കോൾ ലഭിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി സ്ത്രീയെ ഗാൽവേ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പുലർച്ചെയോടെ ഇവർക് ജീവൻ നഷ്ടമാകുകയായിരുന്നു.
Discussion about this post

