തിരുവനന്തപുരം ; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . 28 മുതൽ 30 വരെ തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം സംസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂടിൽ മാറ്റമുണ്ടാകില്ല. കടുത്ത ചൂടിന്റെ പശ്ചാത്തലത്തിലും ഹീറ്റ് സ്ട്രോക്ക്, സൂര്യാഘാതം, നിർജലീകരണം എന്നിവയുടെ സാധ്യത പരിഗണിച്ചും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.പാലക്കാടും കൊല്ലത്തും 39.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പാലക്കാട് രണ്ടുപേര്‍ക്കും കൊല്ലത്ത് ബൈക്കില്‍ സഞ്ചരിച്ച യുവാവിനും സൂര്യാതപമേറ്റു. വയനാടും ഇടുക്കിയും ഒഴികെ 12 ജില്ലകളിലും യെലോ അലർട്ട് നിലവിലുണ്ട്.

