ഡബ്ലിൻ: ഇന്റർനാഷണൽ പ്രൊട്ടക്ഷൻ നിയമത്തിൽ ആശങ്ക പങ്കുവച്ച് അയർലൻഡിലെ ബിഷപ്പുമാർ. നിയമത്തിൽ പ്രസിഡന്റ് കാതറിൻ കനോലി ഒപ്പുവച്ചതിന് പിന്നാലെയാണ് ആശങ്ക പ്രകടമാക്കി ബിഷപ്പുമാർ രംഗത്ത് എത്തിയത്. അഭയാർത്ഥികൾക്ക് കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ഉറപ്പാക്കണമെന്ന്
കുടിയേറ്റക്കാർ, അഭയാർത്ഥികൾ, നീതി, സമാധാനം എന്നിവയ്ക്കായുള്ള ബിഷപ്പ് കൗൺസിൽ അഭിപ്രായപ്പെട്ടു.
അസാധാരണമായ സാഹചര്യങ്ങളിൽ കുട്ടികളെ തടങ്കലിൽ വയ്ക്കണമെന്ന വ്യവസ്ഥ നിയമത്തിൽ ഉണ്ട്. ഇത് മനുഷ്യാവകാശ ലംഘനം ആണെന്നാണ് കൗൺസിലിന്റെ നിലപാട്. ഗാർഡയുടെ അധികാരങ്ങൾ വർധിപ്പിച്ചതും ആശങ്കയുണ്ടാക്കുന്നുവെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.
Discussion about this post

