വിക്ലോ: കൗണ്ടി വിക്ലോയിൽ മുഖം മൂടി സംഘത്തെ പിടികൂടി പോലീസ്. നാല് പേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ട് ഇവർ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇവരെ പിന്തുടർന്ന് പോലീസ് പിടികൂടി. പ്രതികളുടെ ചിത്രം സഹിതം വിവരം പോലീസാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. മുഖം മൂടി ധരിച്ച സംഘം കാറിൽ കറങ്ങുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പവർസ്കോർട്ട് വെള്ളച്ചാട്ടത്തിന് സമീപംവച്ച് കാർ പോലീസ് കണ്ടെത്തി. ഇതോടെ സംഘം കാർ ഉപയോഗിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് പിടികൂടുകയായിരുന്നു.
Discussion about this post

