സ്ലെയിൻ: ദീർഘകാലമായി കാത്തിരിക്കുന്ന സ്ലെയിൻ ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു. ബൈപ്പാസിന്റെ നിർമ്മാണത്തിന് ആസൂത്രണ ബോർഡ് അനുമതി നൽകി. 3.5 കിലോമീറ്റർ നീളമുള്ള പദ്ധതി മീത്ത് ഗ്രാമത്തിന് ചുറ്റുമാണ് നടപ്പിലാക്കുന്നത്.
ബൈപ്പാസിന്റെ നിർമ്മാണത്തിൽ ഡ്യുവൽ കാരിയേജ് വേയും, ചരിത്രപ്രസിദ്ധമായ ബോയ്ൻ നദിയ്ക്ക് കുറുകെയായുള്ള പാലവും ഉൾപ്പെടുന്നു. 258 മീറ്ററാണ് നദിയ്ക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ ദൂരം. ബൈപ്പാസിന്റെ നിർമ്മാണത്തിന് ആസൂത്രണ ബോർഡ് അനുമതി നൽകിയത് യാത്രികർക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ആസൂത്രണ ബോർഡിന്റെ നടപടിയെ മീത്ത് കൗണ്ടി കൗൺസിലിലെ അംഗം വെയ്ൻ ഹാർഡിംഗ് സ്വാഗതം ചെയ്തു.
Discussion about this post

