കാരക്കാസ്: വെനിസ്വേലയിലും ജപ്പാനിലും ശക്തമായ ഭൂകമ്പങ്ങൾ . ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായത്. വ്യാപകമായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തി. കാരക്കാസിൽ കെട്ടിടങ്ങൾ തകർന്നു, നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും 10000 മുതൽ ഒരു ലക്ഷം വരെയാകാമെന്നാണ് റിപ്പോർട്ടുകൾ.
കാരക്കാസിലെ ഒരു മുൻസിപ്പാലിറ്റിയിൽ രണ്ട് കെട്ടിടങ്ങൾ തകർന്ന് മൂന്ന് പേർ മരിച്ചതായി പ്രാദേശിക മേയർ സ്ഥിരീകരിച്ചു. നിരവധി ആളുകൾ അവശിഷ്ട്ങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. നിലവിൽ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
തലസ്ഥാനമായ കാരക്കസിലെ ഒരു മുനിസിപ്പാലിറ്റിയിൽ രണ്ട് കെട്ടിടങ്ങൾ തകർന്ന് 3 പേർ മരിച്ചതായി പ്രാദേശിക മേയർ സ്ഥിരീകരിച്ചിട്ടുണ്ട്. കാരക്കസിൽ നിരവധി ബഹുനില കെട്ടിടങ്ങളും ഒരു ഹോട്ടലും പൂർണമായി തകർന്നു വീണു. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു.
റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയതാണ് ആദ്യ ഭൂകമ്പം. കരീബിയൻ തീരദേശ നഗരമായ മൊറോണിന് പടിഞ്ഞാറ് 13 കിലോമീറ്റർ ഭൂമിക്കടിയിൽ, കാരക്കാസിൽ നിന്ന് ഏകദേശം 168 കിലോമീറ്റർ പടിഞ്ഞാറ് ആയിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഇതിനുശേഷം 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പം രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
രണ്ടാമത്തെ പ്രഭവകേന്ദ്രം മൊറോണിന് 16 കിലോമീറ്റർ തെക്ക് പടിഞ്ഞാറും 10 കിലോമീറ്റർ ആഴത്തിലുമായിരുന്നു. ഒരു നൂറ്റാണ്ടിനിടെ രാജ്യത്തെ ബാധിച്ച ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിൽ ഒന്നായിരുന്നു ഇത്.6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനിലും ഉണ്ടായി. ജപ്പാനിൽ സുനാമി മുന്നറിയിപ്പുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവാട്ടെയുടെ വടക്കൻ മേഖലയിൽ 50 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഹാഷികാമി നഗരത്തിലാണ് ഏറ്റവും ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.

