ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഡോക്ടർമാർ സമരത്തിലേക്ക്. ശമ്പളവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘം പ്രതിഷേധിക്കുന്നത്. 24 മണിക്കൂർ നേരമാണ് സമരം.
തിങ്കളാഴ്ചയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരത്തിൽ റസിഡന്റ് ഡോക്ടർമാരും പങ്കെടുക്കും. രാവിലെ ഏഴ് മണിയോടെ സമരം ആരംഭിക്കും. പിറ്റേ ദിവസം ഏഴ് മണിയ്ക്കാണ് സമരം അവസാനിപ്പിക്കുക. ആദ്യമായിട്ടാണ് രണ്ട് വിഭാഗം ഡോക്ടർമാർ പ്രതിഷേധത്തിൽ ഏർപ്പെടുന്നത്. അതേസമയം ശമ്പള തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഡോക്ടർമാരുടെ സംഘം സ്റ്റോർമോണ്ട് ഹെൽത്ത് കമ്മിറ്റി ചെയർമാനുമായും ഡെപ്യൂട്ടി ചെയർമാനുമായും കൂടിക്കാഴ്ച നടത്തും.
Discussion about this post

