ഡബ്ലിൻ: ഐറിഷ് ജനതയെ തട്ടിപ്പിൽ നിന്നും രക്ഷിച്ച് ടെലികമ്യൂണിക്കേഷൻസ് – ഇന്റർനെറ്റ് പ്രൊവൈഡറായ ത്രീ അയർലൻഡ്. കഴിഞ്ഞ വർഷം 26മില്യൺ വ്യാജ കോളുകളാണ് ത്രീ അയർലൻഡ് തടഞ്ഞത്. ഇതിന് പുറമേ 4,55,000 വ്യാജ എസ്എംഎസ് സന്ദേശങ്ങളും തടഞ്ഞു.
ഈ വർഷം ഇതുവരെ നാല് മില്യൺ സ്കാം കോളുകൾ തടഞ്ഞതായി ത്രീ അയർലൻഡ് വ്യക്തമാക്കുന്നു. ആറരലക്ഷം തട്ടിപ്പ് സന്ദേശങ്ങളും തടഞ്ഞു. ഫോൺ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും ഐറിഷ് ജനതയെ തുടർച്ചയായി തട്ടിപ്പ് സംഘങ്ങൾ ലക്ഷ്യമിടുകയാണ്. ഇതിനായി വേറിട്ട തന്ത്രങ്ങൾ ഇവർ പ്രയോജനപ്പെടുത്തുന്നുവെന്നും ത്രീ അയർലൻഡ് വ്യക്തമാക്കുന്നു.
Discussion about this post

