തൃപ്പൂണിത്തുറ: അസുഖബാധിതയായ അമ്മയെ പരിചരിക്കാൻ അമേരിക്കയിൽ നിന്നെത്തിയ മകൻ അമ്മയുടെ മരണത്തിന് ദിവസങ്ങൾക്കകം മരിച്ചു. തൃപ്പൂണിത്തുറ വടക്കേക്കോട്ട പാഴൂർ ലൈൻ പി കെ രുഗ്മിണി അമ്മ (83)യും മകൻ ഹരിമിത്രയുമാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചത്.കൊച്ചിൻ ദേവസ്വം ബോർഡ് മുൻ അംഗമായ പി.കെ. രുഗ്മിണി അമ്മ ജൂൺ 21 നാണ് മരിച്ചത്. വിദേശത്തുള്ള കൊച്ചുമക്കൾ വരാനായി അന്ത്യകർമങ്ങൾ ജൂൺ 24 ലേയ്ക്ക് നീട്ടി നിശ്ചയിച്ചു. ഇതിനിടെ ഹരിമിത്രയെ ജൂൺ 24 ന് പുലർച്ചെ 4:00 മണിയോടെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
തുടർന്ന് അമ്മയുടെയും, മകന്റെയും സംസ്ക്കാര ചടങ്ങുകൾ ഒരേ ദിവസം തന്നെ നടത്തി. പരേതനായ ഹരിശർമ്മയുടെ ഭാര്യയായിരുന്നു രുഗ്മിണി അമ്മ. മറ്റൊരു മകൻ ഹരികൃഷ്ണ . പാർവതിയാണ് ഹരിമിത്രയുടെ ഭാര്യ.

