ഡബ്ലിൻ: ഫാർമസിസ്റ്റിന് നഷ്ടപരിഹാരം നൽകാൻ എച്ച്എസ്ഇയോട് ഉത്തരവിട്ട് വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷൻ (ഡബ്ല്യുആർസി). 20,000 യൂറോ നൽകണം എന്നാണ് ഉത്തരവ്. എച്ച്എസ്ഇയുടെ ഇടപെടൽ ഫാർമസിസ്റ്റിന്റെ സ്ഥാനക്കയറ്റത്തിന് തടസ്സമായി എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
മേരി റോണൻ എന്ന വ്യക്തിയ്ക്കാണ് എച്ച്എസ്ഇയിൽ നിന്നും മോശം അനുഭവം നേരിടേണ്ടിവന്നത്. ലിംഗം, കുടുംബം എന്നിവയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകുന്നതിൽ മേരിയോട് എച്ച്എസ്ഇ വിവേചനം കാണിക്കുകയായിരുന്നു. ഇതോടെ മേരി നിയമ നടപടി ആരംഭിച്ചു.
Discussion about this post

