ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ പെട്രോൾ വില ഏറ്റവും കുറഞ്ഞ നിരക്കിൽ. കഴിഞ്ഞ അഞ്ച് വർഷമായി വില തുടർച്ചയായി കുറയുകയാണ്. കൺസ്യൂമർ കൗൺസിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. പെട്രോളിന് പുറമേ ഡീസൽ, ഹീറ്റിംഗ് ഓയിൽ എന്നിവയുടെ വിലയിലും കുറവുണ്ട്.
നിലവിൽ 125.7പെൻസാണ് പെട്രോൾ ലിറ്ററിന് വില. കഴിഞ്ഞ ആഴ്ച ഇത് 126.6 പെൻസ് ആയിരുന്നു. 2021 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ഡീസലിന് 134.3 പെൻസ് ആയിരുന്നു കഴിഞ്ഞാഴ്ചത്തെ വില. ഈ ആഴ്ച ഇത് 133.2 പെൻസ് ആണ്. കാറിക്ഫെർഗസിലാണ് നിലവിൽ വടക്കൻ അയർലൻഡ് ഇന്ധന വില ഏറ്റവും കുറഞ്ഞ സ്ഥലം. ഇവിടെ ശരാശരി പെട്രോൾ വില 122.6 പെൻസ് ആണ്. വടക്കൻ അയർലൻഡ് ശരാശരിയേക്കാൾ 3.1 പെൻസ് കുറവാണ് ഇവിടെ. ആൻഡ്രിമാണ് പെട്രോൾ വില ഉയർന്ന് നിൽക്കുന്നത്.

