ഡബ്ലിൻ: ഫാഷൻ റീട്ടെയ്ലറായ പെന്നിസിന്റെ ലാഭവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്ത്. പെന്നിസിന് പ്രതിദിനം രണ്ട് മില്യണിലധികം യൂറോയുടെ ലാഭം ലഭിക്കുന്നുണ്ടെന്നാണ് പ്രൈമാർക്ക് ലിമിറ്റഡ് വ്യക്തമാക്കുന്നത്. നികുതിയ്ക്ക് മുൻപുള്ള കമ്പനിയുടെ ലാഭം ഇരട്ടിയായതായും പ്രൈമാർക്ക് വ്യക്തമാക്കുന്നു.
നികുതിയ്ക്ക് മുൻപുള്ള പെന്നിസിന്റെ ലാഭം 416.63 മില്യണിൽ നിന്നും 881.5 മില്യൺ യൂറോ ആയി വർദ്ധിച്ചു. കഴിഞ്ഞ വർഷം സമ്മറിൽ ഐറിഷ് സ്റ്റോറുകളിൽ നിന്നുള്ള വരുമാനത്തിൽ നേരിയ ഇടിവ് സംഭവിച്ചിരുന്നു. എന്നിട്ടും ഈ നേട്ടം സ്വന്തമാക്കാനായി എന്നത് ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ആദ്യപകുതിയിൽ പെന്നിസിന്റെ വ്യാപാരം ശക്തമായിരുന്നു.
Discussion about this post

