ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പേയ്മെന്റ് കമ്പനിയായ പേപാൽ. 100 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. പുതിയ എഐ, ഫ്രോഡ് ഡാറ്റാ സെന്റർ സ്ഥാപിക്കുന്നത് വഴിയാണ് ആളുകൾക്ക് തൊഴിൽ ഉറപ്പാക്കുന്നത്.
ഡാറ്റാ സയൻസ് തസ്തികയിലേക്കാണ് മുഴുവൻ നിയമനവും. ഇതിനായുള്ള എല്ലാ സഹായവും സർക്കാർ ഐഡിഎ അയർലന്റ് വഴി പേപാലിന് നൽകുന്നുണ്ട്. അയർലന്റിലെ സ്ഥാപനത്തെ ഇന്നോവേഷൻ കേന്ദ്രമാക്കി മാറ്റുക ലക്ഷ്യമിട്ടാണ് പേപാലിന്റെ പുതിയ പ്രവർത്തനങ്ങൾ.
അതേസമയം പേപാൽ ഐറിഷ് സ്ഥാപനങ്ങളിൽ നിന്നും 290 ജോലികളാണ് കഴിഞ്ഞ വർഷം വെട്ടിക്കുറച്ചത്. 2023 ൽ ഡബ്ലിനിൽ ഉൾപ്പെടെ ആളുകളെ പിരിച്ചുവിട്ടിരുന്നു.
Discussion about this post

