ലിമെറിക്: സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിനായി ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജെനി ആൻഡ്രൂസിന് യാത്രയയപ്പ് നൽകി ഇടവകാംഗങ്ങൾ. ദേവാലയത്തിൽവച്ചായിരുന്നു യാത്രയയപ്പ് ചടങ്ങ്. ചടങ്ങിൽ സെക്രട്ടറി ബിപിൻ അറയ്ക്കക്കുടി അദ്ധ്യക്ഷത വഹിച്ചു.
കുർബാനയ്ക്ക് ശേഷം ആയിരുന്നു യാത്രയയപ്പ് ചടങ്ങ്. ഭദ്രാസന കൗൺസിൽ അംഗം സാൻജോ മാടശ്ശേരി ആശംസകൾ നേർന്നു. ഫാ. ജെനിയുടെ മറുപടി പ്രസംഗത്തിന് ശേഷം എല്ലാവരും ചേർന്ന് അദ്ദേഹത്തിന് ഉപഹാരം കൈമാറി.
Discussion about this post

