ഡബ്ലിൻ: സമ്മറിൽ പൂതിയ റൂട്ടുകൾ പ്രഖ്യാപിച്ച് എയർ ലിംഗസ്. ഈ വാരാന്ത്യം മുതൽ പുതിയ റൂട്ടുകളിലേക്കുള്ള സർവ്വീസുകൾ വിമാനക്കമ്പനി ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സമ്മർ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് വിമാനക്കമ്പനിയുടെ നീക്കം.
കോർക്ക്- നൈസിൽ റൂട്ടാണ് ഇതിൽ ഒന്ന്. കോർക്കിൽ നിന്നും നൈസിലേക്കുള്ള സർവ്വീസ് ശനിയാഴ്ച മുതൽ ആരംഭിക്കും. ഡബ്ലിനിൽ നിന്ന് ഓസ്ലോയിലേക്കും സ്പെയിനിലെ അസ്റ്റൂറിയാസിലേക്കും പുതിയ സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ഡബ്ലിനിൽ നിന്ന് ഇറ്റലിയിലെ ടസ്കനി മേഖലയിലെ പിസ, സിസിലിയിലെ കാറ്റാനിയ, ഫ്രാൻസിലെ നാന്റസ്, ഗ്രീക്ക് ദ്വീപുകളായ സാന്റോറിനി, കോർഫു എന്നിവിടങ്ങളിലേക്കുള്ള സീസണൽ റൂട്ടുകളിലേക്കുള്ള സർവ്വീസുകളും ആരംഭിക്കും.
Discussion about this post

