ഡബ്ലിൻ: അയർലൻഡിൽ ഭവന പൂർത്തീകരണ തോത് ഉയരുന്നു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 33 ശതമാനത്തിന്റെ വർധനവാണ് അയർലൻഡിന്റെ ഭവന പൂർത്തീകരണ തോതിൽ ഉണ്ടായിരിക്കുന്നത്. മൂന്ന് മാസം കൊണ്ടാണ് ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. 2011 ന് ശേഷം ആദ്യമായിട്ടാണ് ശതമാനം ഇത്രയും ഉയരുന്നത്.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇത് സംബന്ധിച്ച കണക്കുൾ പുറത്തുവിട്ടത്. സിഎസ്ഒയുടെ കണക്കുകൾ പ്രകാരം മൂന്നിൽ ഒന്ന് ഭവന പൂർത്തീകരണങ്ങളും നടന്നത് ഡബ്ലിനിൽ ആണ്. ലൗത്ത്, മീത്ത്, കിൽഡെയർ, വിക്ലോ എന്നീ കൗണ്ടികളിൽ അഞ്ചിലൊന്ന് പൂർത്തീകരണങ്ങളും നടന്നു. ഏറ്റവും കൂടുതൽ ഭവനങ്ങൾ പൂർത്തിയാക്കിയ എൽഇഎ ഡബ്ലിനിലെ ക്ലോണ്ടാൽക്കിനാണ്. ഇവിടെ 518 വീടുകൾ നിർമ്മിച്ചു.
Discussion about this post

