ഡബ്ലിൻ: അയർലൻഡ് കാത്തിരുന്ന കേരള ഹൗസ് കാർണിവൽ 2026 നാളെ. കാർണിവലിനായുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായി. ഫെയറിഹൗസ് റേസ്കോഴ്സിലാണ് പരിപാടി നടക്കുന്നത്.
14ാമത് കേരള ഹൗസ് കാർണിവലിനാണ് അയർലൻഡ് നാളെ സാക്ഷിയാകുന്നത്. മലയാളിയുടെ പ്രിയപ്പെട്ട താരം മഞ്ജു വാര്യരാണ് കാർണിവലിലെ മുഖ്യാതിഥി. രാവിലെ മുതൽ രാത്രിവരെ നീളുന്ന കാർണിവലിൽ നിരവധി പരിപാടികളാണ് ഉണ്ടാകുക. കലാ-കായിക- സാംസ്കാര പരിപാടികൾ കാണാൻ കാർണിവലിൽ ആയിരക്കണക്കിന് പേർ പങ്കുചേരുമെന്നാണ് കരുതുന്നത്.
Discussion about this post

