വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ സംസ്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. 81 കാരിയായ നോറീൻ ഡാലിയാണ് മരിച്ചത്. ഇവരുടെ മൃതദേഹം ഞായറാഴ്ച സംസ്കരിക്കും. തിങ്കളാഴ്ചയാണ് ഇവരെ യൂഗൽ ബ്രിഡ്ജിന് സമീപത്തെ ആർഡ്സല്ലാദിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോർക്ക് സ്വദേശിനിയാണ് നോറീൻ ഡാലി. അതിനാൽ ഇവരുടെ മൃതദേഹം ശനിയാഴ്ച കോർക്കിൽ എത്തിക്കും. ശനിയാഴ്ച വൈകീട്ട് നാല് മണി മുതൽ അഞ്ച് മണിവരെ കോബർഗ് സ്ട്രീറ്റിലുള്ള ജെർ ഒ കോണൽ ഫ്യൂണറൽ ഹോമിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് ഗ്രെനാഗിലെ സെന്റ് ലാച്ചീൻസ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾക്കായി മൃതദേഹം എത്തിക്കും. ഉച്ചയ്ക്ക് ശേഷം ഇവിടുത്തെ സെമിത്തേരിയിൽ ആയിരിക്കും മൃതദേഹം സംസ്കരിക്കുക.

