ഡബ്ലിൻ: അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകളിൽ അതിവേഗത്തിൽ തീരുമാനമെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനും. അയർലന്റിലേക്ക് പാകിസ്ഥാനികളുടെ നുഴഞ്ഞു കയറ്റം വർദ്ധിച്ച പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. നിയമമന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പാകിസ്ഥാനിയായ യുവാവ് പോലീസുകാരനെ ജോലിയ്ക്കിടെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
2022 നവംബറിലാണ് അതിവേഗം തീരുമാനമെടുക്കുന്ന പ്രക്രിയ സർക്കാർ ആരംഭിച്ചത്. നിലവിൽ നാല് മാസമാണ് സമയപരിധി. ഇത് കുറയുമെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post

