മയോ: വെസ്റ്റ് ഓഫ് അയർലൻഡ് വിമെൻസ് മിനി മാരത്തോൺ മയോയിൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം ബല്ലിനയിലാണ് പരിപാടി നടക്കുക. മാരത്തോണിൽ 22,00 ഓളം സ്ത്രീകൾ പങ്കെടുക്കുമെന്നാണ് സൂചന.
തുടർച്ചയായ 17 ാം വർഷമാണ് മയോയിൽ മാരത്തോൺ അരങ്ങേറുന്നത്. പടിഞ്ഞാറൻ മേഖലയിലെ സ്ത്രീകളുടെ ഏറ്റവും വലിയ പരിപാടിയാണ് ഇത്. വെസ്റ്റ് ഓഫ് അയർലൻഡ് വിമെൻസ് മിനി മാരത്തോണിൽ നിന്നും ഇതുവരെ 1 മില്യൺ യൂറോയോളം ചാരിറ്റികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
Discussion about this post

