ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡ് പോലീസ് ഓംബുഡ്സ്മാൻ സ്ഥാനത്തേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ് ഓഫീസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥാനത്തേയ്ക്ക് ഈ മാസം 28 വരെ അപേക്ഷിക്കാം.
ഇന്ന് മുതൽ അപേക്ഷകൾ നൽകി തുടങ്ങാം. 28 ന് ഉച്ചയ്ക്ക് 12 മണിവരെയാണ് തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരം ഉണ്ടായിരിക്കുക. തസ്തികയ്ക്ക് 1,70, 000 പൗണ്ട് ആണ് വാർഷിക വരുമാനമായി ലഭിക്കുക.
Discussion about this post

