ഡബ്ലിൻ: സംഗീതാസ്വാദകർ ആകാംക്ഷയോടെ കാത്തിരുന്ന ബഡേ മിയാൻ ചോട്ടേ മിയാൻ ലൈവ് ഇൻ കൺസർട്ടിന്റെ ഏർലി ബേർഡ് ടിക്കറ്റ് വിൽപ്പന നാളെ അവസാനിക്കും. അവസാന മണിക്കൂറുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി
Bright AMJ Entertainments-ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. പ്രമുഖ ഗായകൻ ഉദിത് നാരായണനും മകനും ഒരേ വേദിയിൽ എത്തുന്ന അപൂർവ്വ സംഗമത്തിനാണ് അയർലൻഡ് സാക്ഷിയാകാൻ ഒരുങ്ങുന്നത്.
ഡിസംബർ 21 തിങ്കളാഴ്ചയാണ് പരിപാടി. ഏഴ് മണി മുതൽ ഡബ്ലിനിലെ കൺവെൻഷൻ സെന്ററിലാണ് പരിപാടി. ഇരുവരും ഒന്നിച്ചെത്തുന്നു എന്നതുകൊണ്ട് തന്നെ ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡ് ആണ് ഉള്ളത്.
Discussion about this post

