ബെൽഫാസ്റ്റ്: സെന്റ് പാട്രിക് ദിനത്തോട് അനുബന്ധിച്ചുള്ള വൈറ്റ് ഹൗസ് സന്ദർശനം റദ്ദാക്കി വടക്കൻ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീൽ. പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് മന്ത്രി വൈറ്റ് ഹൗസ് വൃത്തങ്ങളെ അറിയിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് ഒ നീൽ വൈറ്റ് ഹൗസിലെ പരിപാടികളിൽ നിന്നും വിട്ട് നിൽക്കുന്നത്.
ഗാസയിൽ യുദ്ധം ചെയ്യാൻ അമേരിക്ക ഇസ്രായേലിന് സഹായം നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വർഷത്തെ സന്ദർശനം റദ്ദാക്കിയത്. 2024 ൽ ഒ നീലും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ പെഞ്ചലിയും യുഎസ് സന്ദർശിച്ചിരുന്നു.
Discussion about this post

