കെറി: കൗണ്ടി കെറിയിൽ കർഷകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. മൈക്കൽ ഗെയ്നിനെ കൊലപ്പെടുത്തിയെന്ന് കരുതുന്ന 50 കാരൻ ആണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൈക്കൽ ഗെയ്നിനിന്റേത് കൊലപാതകം ആണെന്ന നിഗമനത്തിൽ നേരത്തെ പോലീസ് എത്തിയിരുന്നു.
ഇന്നലെ ഗെയ്നിന്റെ കൃഷിയിടത്തിലും ഔട്ട്ഹൗസിലുമെല്ലാം അന്വേഷണ സംഘം ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 50 കാരനെ കസ്റ്റഡിയിൽ എടുത്തത്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 4 പ്രകാരം ആണ് കേസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Discussion about this post

