ഒമാഗ്: കൗണ്ടി ഒമാഗിൽ ഉണ്ടായ വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസിനെ സമീപിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. കാസിൽടൗൺ റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.
10.40 ഓടെ ആയിരുന്നു സംഭവം ഉണ്ടായത് എന്നാണ് വിവരം. രണ്ട് അംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് ദൃക്സാക്ഷി മൊഴി. മൂന്ന് തവണ പ്രതികൾ നിറയൊഴിച്ചതായി പോലീസ് വ്യക്തമാക്കി. അതേസമയം സംഭവം പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.
Discussion about this post

