ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ അക്രമ സംഭവങ്ങളിൽ കർശന നടപടിയുമായി പോലീസ്. രണ്ട് പേർക്കെതിരെ കുറ്റം ചുമത്തി. ബുധനാഴ്ച രാത്രി പ്രതിഷേധത്തിനിടെ ആക്രമണം അഴിച്ചുവിട്ട രണ്ട് പേർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബുധനാഴ്ചത്തെ ആക്രമണത്തിൽ 12 പോലീസുകാർക്ക് പരിക്കേറ്റിരുന്നു. 16 പേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്.
24 വയസ്സുള്ള യുവതിയ്ക്കും 28 വയസ്സുള്ള യുവാവിനുമെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ഇവർ അറസ്റ്റിലായിട്ടുണ്ട്. ഇവരെ ഇന്നലെ ലിസ്ബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതികളുടെ പേരോ മറ്റ് വിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.
Discussion about this post

