മയോ: കൗണ്ടി മയോയിൽ വാഹനാപകടത്തിൽ നാല് പേർക്ക് പരിക്ക്. രണ്ട് കുട്ടികൾക്കും രണ്ട് മുതിർന്നവർക്കുമാണ് പരിക്കേറ്റത്. മയോയിലെ ന്യൂപോർട്ട് മേഖലയിൽ ആയിരുന്നു അപകടം ഉണ്ടായത്.
കൂൾനീനിലെ എൻ59 ൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാല് പേരെയും ആശുപത്രികളിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികൾ രണ്ട് പേരും ടെമ്പിൾ സ്ട്രീറ്റിലെ ചിൽഡ്രൻസ് ഹോസ്പിറ്റൽ അയർലൻഡിൽ ആണ് ചികിത്സയിൽ കഴിയുന്നത്. ഇവർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവർ മറ്റ് ആശുപത്രികളിൽ ചികിത്സയിലാണ്.
Discussion about this post

