ലിമെറിക്ക്: ലിമെറിക്കിലെ ഡോക്ക് റോഡ് 38 കെവി സ്റ്റേഷനിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ച് ഇസിബി നെറ്റ്വർക്ക്. 18.75 എംവിഎയുടെ ട്രാൻസ്ഫോർമറാണ് സ്ഥാപിച്ചത്. രണ്ടാമത്തെ ട്രാൻസ്ഫോർമറും മേഖലയിൽ ഉടൻ സ്ഥാപിക്കും.
നിലവിൽ സ്ഥാപിച്ച ട്രാൻസ്ഫോർമർ ഈ വർഷം മൂന്നാം പാദം മുതൽ പ്രവർത്തനക്ഷമമാകും. രണ്ടാമത്തെ ട്രാൻസ്ഫോർമർ അടുത്ത വർഷം ആദ്യപാദം മുതലായിരിക്കും പ്രവർത്തിച്ചു തുടങ്ങുക. ലിമെറിക്കിലെ ആയിരത്തോളം വരുന്ന വീടുകൾക്കാണ് പുതിയ ട്രാൻഫോർമറുകൾ വഴി ഗുണം ലഭിക്കുക. രണ്ട് ട്രാൻസ്ഫോർമറുകളും 27.5 എംവിഎയുടെ അധിക ശേഷി പ്രധാനം ചെയ്യും. മേഖലയിൽ വർധിച്ചുവരുന്ന വാണിജ്യ ആവശ്യങ്ങളെയും ഇത് പിന്തുണയ്ക്കും.
Discussion about this post

