ഒഫാലി: കൗണ്ടി ഒഫാലിയിലെ തീവയ്പ്പ് ദുരന്തത്തിൽ പ്രതികളിൽ ഒരാൾക്കെതിരെ കുറ്റംചുമത്തി. കിൽഡെയർ സ്വദേശിയായ 22 വയസ്സുകാരനെതിരെയാണ് കോടതി കുറ്റം ചുമത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ ആറിന് എഡെൻഡെറിയിലെ കാസിൽവ്യൂ പാർക്കിലെ വീട്ടിൽ നടന്ന തീവയ്പ്പിൽ നാല് വയസ്സുള്ള ടാഡ് ഫാരെലും മുത്തശ്ശി 60 വയസ്സുള്ള മേരി ഹോൾട്ടും കൊല്ലപ്പെട്ടിരുന്നു.
22 കാരനെ വെള്ളിയാഴ്ച ടുല്ലമോറിലെ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. അപ്പോഴാണ് കുറ്റം ചുമത്തിയത്. ക്രിമിനൽ നാശനഷ്ടങ്ങൾ വരുത്തിയതിനാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയത്. ഇതിന് പുറമേ അപായപ്പെടുത്തലിനും കുറ്റം ചുമത്തിയിട്ടുണ്ട്.
Discussion about this post

