ഡബ്ലിൻ: അയർലന്റിൽ വീടില്ലാത്ത കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടമാക്കി ചിൽഡ്രൻസ് ഓംബുഡ്സ്മാൻ. ഭവനരഹിതരായ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നത് ദേഷ്യയും നിരാശയും ഉണ്ടാക്കുന്നുവെന്ന് ചിൽഡ്രൻസ് ഓംബുഡ്സ്മാൻ നിയാൽ മുൾഡൂൺ പറഞ്ഞു. 2024 ലെ വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2024 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ 4,500 കുട്ടികളാണ് സ്വന്തം വീടിനായി കാത്തിരിക്കുന്നതെന്ന് നിയാൽ മുൾഡൂൺ പറഞ്ഞു. ഇവർക്ക് അടിയന്തിരസഹായം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. എന്നാൽ വീടുകൾ ലഭ്യമാകുന്നതിന് പ്രതിസന്ധി നേരിടുന്നുണ്ട്. കുട്ടികൾ വീടില്ലാത്തവരാകുന്നത് സർക്കാർ അഭിസംബോധന ചെയ്യേണ്ട പ്രശ്നം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.